Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോത്രദാം ദേവാലയത്തിലെ തേനീച്ചകൾ സുരക്ഷിതർ
text_fieldsbookmark_border
പാരിസ്: തീപിടിത്തത്തിൽ നോത്രദാം ദേവാലയം കത്തിയമർന്നപ്പോഴും മേൽക്കൂരയിൽ നിർ മിച്ച തേനീച്ചക്കൂടുകൾ സുരക്ഷിതം. ഈ കൂടുകളിൽ കഴിഞ്ഞ തേനീച്ചകൾ ദുരന്തം അതിജീവിച്ച തായി അവയെ പരിപാലിക്കുന്ന നികളാസ് ഗിയൻറ് ആണ് വെളിപ്പെടുത്തിയത്.
കൂടുകളിൽനിന്ന് തേനീച്ചകൾ പറന്നുനടക്കുന്നതിെൻറ ദൃശ്യവും അദ്ദേഹം പങ്കുവെച്ചു. ദേവാലയത്തിെൻറ ആദ്യനിലയിലെ മേൽക്കൂരയിലായിരുന്നു മൂന്നു തേനീച്ചക്കൂടുകൾ. ഓരോന്നിലും 60,000 തേനീച്ചകളാണുണ്ടായിരുന്നത്. പ്രധാന മേൽക്കൂരയിൽനിന്ന് 30 മീറ്റർ അകലെയായിരുന്നതിനാലാണ് തേനീച്ചക്കൂടുകളെ അഗ്നി വിഴുങ്ങാതിരുന്നതെന്നും ഗിയൻറ് പറഞ്ഞു.

തീപിടിത്തത്തിന് ശേഷം നോത്രദാം ദേവാലയത്തിലെ തേനീച്ചക്കൂടുകളുടെ ദൃശ്യം
Next Story
