Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫ്രാന്‍സില്‍ ജൂലൈ 15 വരെ അടിയന്തരാവസ്ഥ നീട്ടണമെന്ന് പ്രധാനമന്ത്രി

text_fields
bookmark_border
ഫ്രാന്‍സില്‍ ജൂലൈ 15 വരെ അടിയന്തരാവസ്ഥ നീട്ടണമെന്ന് പ്രധാനമന്ത്രി
cancel

പാരിസ്: ഫ്രാന്‍സില്‍ നിലവിലുള്ള അടിയന്തരാവസ്ഥ അടുത്ത വര്‍ഷം ജൂലൈ 15 വരെ നീട്ടണമെന്ന് പ്രധാനമന്ത്രി ബെര്‍ണാഡ് കാസെനോവ് പാര്‍ലമെന്‍റിനോട് ആവശ്യപ്പെട്ടു. 2015 നവംബര്‍ 13ന് പാരിസിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 

ഈ വര്‍ഷം മാത്രം 17 ഭീകരാക്രമണങ്ങള്‍ ഫ്രാന്‍സിലുണ്ടായിട്ടുണ്ടെന്നും അതിനാലാണ് അടിയന്തരാവസ്ഥ നീട്ടണമെന്ന് ആവശ്യപ്പെട്ടതെന്നും കാസെനോവ് വ്യക്തമാക്കി. ബില്ലില്‍ പാര്‍ലമെന്‍റ് അടുത്തയാഴ്ച തീരുമാനമറിയിക്കുമെന്ന് കാബിനറ്റ് യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഭീകരാക്രമണത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും കാസെനോവ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - paris attack
Next Story