Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമനില്‍ 60 പേരുമായി പോയ കപ്പല്‍ കാണാതായി

text_fields
bookmark_border
യമനില്‍ 60 പേരുമായി പോയ കപ്പല്‍ കാണാതായി
cancel

സന്‍ആ:  യമനിലെ സ്കോട്ര ദ്വീപിലേക്കു 60 പേരുമായി യാത്രപോയ കപ്പല്‍ കാണാതായി.  തുറമുഖ നഗരമായ മുഖല്ലയില്‍നിന്നു സ്കോട്രയിലേക്കു പോയ കപ്പലാണ് കഴിഞ്ഞ അഞ്ചു ദിവസമായി കാണാതായതെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സോമാലിയന്‍ തീരത്തോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് സ്കോട്ര.

എന്നാല്‍, രണ്ടുപേരെ ഓസ്ട്രിയന്‍, ആസ്ട്രേലിയന്‍ കപ്പലുകള്‍ രക്ഷിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരച്ചില്‍ തുടരുകയാണ്. കപ്പല്‍ മുങ്ങാനുള്ള കാരണം വ്യക്തമല്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - yeman
Next Story