Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബോംബ്​ സ്​​േഫാടനത്തിൽ മാലദ്വീപ്​ മുൻ പ്രസിഡന്‍റ്​ മുഹമ്മദ്​ നശീദി​ന്​ പരിക്ക്​
cancel

ബോംബ്​ സ്​​േഫാടനത്തിൽ മാലദ്വീപ്​ മുൻ പ്രസിഡന്‍റ്​ മുഹമ്മദ്​ നശീദി​ന്​ പരിക്ക്​

text_fields
bookmark_border

മാലി: സ്വന്തം വസതിക്കു സമീപമുണ്ടായ ബോംബ്​ സ്​ഫോടനത്തിൽ മാലദ്വീപ്​ മുൻ പ്രസിഡന്‍റും നിലവിലെ സ്​പീക്കറുമായ​ മുഹമ്മദ്​ നശീദിന്​ പരിക്ക്​. വ്യാഴാഴ്ച രാത്രി 8.30 ഓടെ വീട്ടിൽനിന്ന്​ പുറത്തിറങ്ങാനായി കാറിനരികിലേക്ക്​ നടന്നു നീങ്ങുന്നതിനിടെയാണ്​ സ്​ഫോടനമുണ്ടായത്​. ഇടുങ്ങിയ തെരുവിലാണ്​ നശീദ്​ താമസിച്ചിരുന്നതെന്നും കാറിനരികിലേക്ക്​ അൽപ ദൂരം നടന്നെത്തേണ്ടതു​െണ്ടന്നും മാലദ്വീപ്​ യുവജനകാര്യ മന്ത്രി അഹ്​മദ്​ മഹ്​ലൂഫ്​ പറഞ്ഞു. നശീദിനു പുറമെ അംഗരക്ഷകരിലരാൾക്കും ഒരു വിദേശ വിനോദസഞ്ചാരിക്കും പരിക്കേറ്റിട്ടുണ്ട്​. ശരീരത്തിൽ നിരവധി മുറിവുകളുള്ള നശീദ്​ മാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്​.

ആശുപത്രിയിൽ നശീദിനെ സന്ദർശിച്ച പ്രസിഡന്‍റ്​ ഇബ്രാഹിം മുഹമ്മദ്​ സാലിഹ്​ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്​ അറിയിച്ചു. ആരും സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Former Maldives President Mohamed Nasheed injured in bomb blast
Next Story