Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാലു ബഹിരാകാശ യാത്രികർ അഞ്ചു മാസത്തിനുശേഷം തിരിച്ചെത്തി
text_fieldsbookmark_border
ന്യൂയോർക്: നാലു ബഹിരാകാശ യാത്രികർ അഞ്ചു മാസത്തിനുശേഷം ഭൂമിയിൽ തിരിച്ചെത്തി. സ്പേസ് എക്സിന്റെ പേടകത്തിൽ കഴിഞ്ഞ ഒക്ടോബറിൽ ബഹിരാകാത്തേക്ക് പോയ അമേരിക്കയുടെ നികോൾ മൻ, ജോഷ് കാസഡ, ജപ്പാന്റെ കോയിച്ചി വകാത, റഷ്യൻ സഞ്ചാരി അന്ന കികിന എന്നിവരാണ് തിരിച്ചെത്തിയത്. അമേരിക്കയുടെ ആദ്യ വനിത ബഹിരാകാശ സഞ്ചാരിയാണ് നികോൾ മൻ.
ഇവരുടെ കാപ്സ്യൂൾ മെക്സികോ ഉൾക്കടലിൽ ഫ്ലോറിഡ തീരത്ത് തെറിച്ചുവീണു. മൂന്ന് അമേരിക്കക്കാരും മൂന്നു റഷ്യക്കാരും ഒരു യു.എ.ഇ പൗരനുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അവശേഷിക്കുന്നത്.
Next Story

