Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ ആക്രമണത്തിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുല്ല

text_fields
bookmark_border
ഇസ്രായേൽ ആക്രമണത്തിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുല്ല
cancel

ബൈറൂത്: ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ലബനീസ് തലസ്ഥാനമായ ബൈറൂത്തിനു തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയായിരുന്നു. 64കാ​ര​നാ​യ നസ്റുല്ലയുടെ മരണത്തിൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും ഹി​സ്ബു​ല്ല നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു.

ഹി​സ്ബു​ല്ല​യു​ടെ ദ​ക്ഷി​ണ മേ​ഖ​ല ക​മാ​ൻ​ഡ​ർ അ​ലി ക​രാ​ക്കെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട മ​റ്റൊ​രു പ്ര​ധാ​നി. എ​ന്നാ​ൽ, ക​രാ​ക്കെ​യു​ടെ മ​ര​ണം ഹി​സ്ബു​ല്ല സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ക​ഴി​ഞ്ഞ​യാ​ഴ്ച, ഹി​സ്ബു​ല്ല​യു​ടെ മി​സൈ​ൽ വി​ഭാ​ഗം മേ​ധാ​വി ഇ​ബ്രാ​ഹീം ഖു​ബൈ​സി​യെ​യും ഇ​സ്രാ​യേ​ൽ വ​ധി​ച്ചി​രു​ന്നു.

1992 മു​ത​ൽ ഹി​സ്ബു​ല്ല​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​ണ് ഹ​സ​ൻ ന​സ്റു​ല്ല. സം​ഘ​ട​ന​യെ സൈ​നി​ക​മാ​യും രാ​ഷ്ട്രീ​യ​മാ​യും ശ​ക്ത​മാ​ക്കി​യ ന​സ്റു​ല്ല​യെ ല​ക്ഷ്യ​മി​ട്ട് മു​മ്പും ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. 2006ൽ നടന്ന ഇസ്രായേൽ ആക്രമണത്തിലും നസ്റുല്ല കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ദിവസങ്ങൾക്കു ശേഷം നസ്റുല്ല പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.

ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പേജർ, വോക്കിടോക്കി സ്ഫോടനങ്ങളിൽ നടത്തി നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം ഞെട്ടിച്ചതായും തിരിച്ചടിക്കുമെന്നും ഹസൻ നസ്റുല്ല വ്യക്തമാക്കിയിരുന്നു. പിന്നാലെ തെക്കൻ ലബനാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒറ്റദിവസം അഞ്ഞൂറിലേറെ പേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെയാണ് ഹിസ്ബുല്ല തലവനെ തന്നെ ലക്ഷ്യമിട്ട് ഇസ്രായേൽ കനത്ത മിസൈൽ ആക്രമണം നടത്തിയത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Hezbollah confirms killing of leader Nasrallah
Next Story