Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്രോൺ ഇടപാടിന് അംഗീകാരം; യു.എസിൽനിന്ന് ഇന്ത്യ 31 ഡ്രോണുകൾ വാങ്ങും
text_fieldsbookmark_border
വാഷിങ്ടൺ: ഇന്ത്യക്ക് 31 പ്രഡേറ്റർ ഡ്രോണുകൾ നൽകാൻ അന്തിമാനുമതി നൽകിയതായി നിർമാതാക്കളായ ജനറൽ ആറ്റമിക്സിനെ അറിയിച്ച് യു.എസ് സ്റ്റേറ്റ് വകുപ്പ്. കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ലെങ്കിലും, ഏറെ ഉയരത്തിൽ പറന്ന് പ്രഹരിക്കാൻ ശേഷിയുള്ള ഡ്രോണുകളിൽ 15 എണ്ണം ഇന്ത്യൻ നാവികസേനക്കും എട്ടുവീതം നാവിക, കരസേനകൾക്കുമാകും നൽകുക.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ പ്രഖ്യാപിക്കപ്പെട്ടതാണ് ശതകോടികളുടെ ഡ്രോൺ കരാർ. ഖലിസ്താൻ തീവ്രവാദി ഗുർപന്ത് സിങ് പന്നന്റെ വധവുമായി ബന്ധപ്പെട്ട് പ്രഡേറ്റർ ഡ്രോണുകളുടെ കൈമാറ്റക്കരാർ യു.എസ് തടഞ്ഞുവെച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
Next Story

