Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയിൽ ഇന്ത്യൻ വംശജനായ ഗുണ്ടാത്തലവനും മകനും കൊല്ലപ്പെട്ടു

text_fields
bookmark_border
അക്രമിസംഘം എത്തിയതെന്ന് കരുതുന്ന കാർ ബീമൗണ്ടിന് സമീപം തീപിടിച്ച നിലയിൽ കണ്ടെത്തി
കാനഡയിൽ ഇന്ത്യൻ വംശജനായ ഗുണ്ടാത്തലവനും മകനും കൊല്ലപ്പെട്ടു
cancel

ഒട്ടാവ: കനേഡിയൻ നഗരമായ എഡ്മണ്ടനിലുണ്ടായ ഗുണ്ടാ ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനും മകനും കൊല്ലപ്പെട്ടു. ഹർപ്രീത് സിങ് ഉപ്പാൽ (41) എന്നയാളും 11 വയസ്സുള്ള മകനുമാണ് പട്ടാപ്പകൽ ഒരു ഗ്യാസ് സ്റ്റേഷന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്.

സംഭവ സമയം കാറിലുണ്ടായിരുന്ന മകന്റെ സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അക്രമിസംഘം എത്തിയതെന്ന് കരുതുന്ന കാർ ബീമൗണ്ടിന് സമീപം തീപിടിച്ച നിലയിൽ കണ്ടെത്തി. കാർ മോഷ്ടിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

എഡ്മണ്ടനിലെ ഗുണ്ടാസംഘത്തിലെ പ്രമുഖനാണ് ഉപ്പാൽ എന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇയാൾ ഏതെങ്കിലും സംഘടനയിലെ അംഗമാണോയെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊക്കെയ്ൻ കൈവശംവെച്ചതിനും മനുഷ്യക്കടത്തിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. അടുത്ത വർഷം ഏപ്രിലിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് കൊലപാതകം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian-origin gang leader and son killed in Canada
Next Story