Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ട്രംപിനും യു.എസ് ഉദ്യോഗസ്ഥർക്കുമെതിരെ ഇൻറർപോൾ വാറൻറ് ആവശ്യപ്പെട്ട് ഇറാൻ
text_fieldsbookmark_border
തെഹ്റാൻ: തങ്ങളുടെ ഉന്നത സൈനികോദ്യോഗസ്ഥൻ ഖാസിം സുലൈമാനിയുടെ വധത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനും 47 യു.എസ് ഉദ്യോഗസ്ഥർക്കുമെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കണമെന്ന് ഇറാൻ ഇൻറർപോളിനോട് ആവശ്യപ്പെട്ടു.
ഇറാൻ ജുഡീഷ്യറി വക്താവ് ഗുലാം ഹുസൈൻ ഇസ്മായിലി ആണ് ഇക്കാര്യം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ജനുവരി മൂന്നിനാണ് ബഗ്ദാദിൽ സുലൈമാനി കൊല്ലപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് ട്രംപിനും യു.എസ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഇറാൻ ഇൻറർപോളിനെ സമീപിക്കുന്നത്.
Next Story
