Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ ക്രൂസ് മിസൈലുകൾ അവതരിപ്പിച്ച് ഇറാൻ
text_fieldsbookmark_border
തെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിക്കുമെന്ന ആശങ്കക്കിടെ പുതിയ അത്യാധുനിക ക്രൂസ് മിസൈലുകൾ അവതരിപ്പിച്ച് ഇറാൻ. 1000ത്തിലേറെ കിലോമീറ്റർ ദൂരപരിധിയുള്ള ‘തലൈഹ്’, യുദ്ധക്കപ്പലിൽനിന്ന് തൊടുക്കാവുന്ന 100 കിലോമീറ്റർ ദൂരപരിധിയുള്ള നാസിർ എന്നീ മിസൈലുകളാണ് ഇറാൻ നാവികസേന മേധാവി ഷഹ്റാം അവതരിപ്പിച്ചത്.
സഞ്ചാരത്തിനിടെ ലക്ഷ്യം മാറ്റാൻ കഴിയുന്ന സ്മാർട്ട് മിസൈലാണ് തലൈഹ്.
യു.എസും ഇസ്രായേലുമായി വാക് പോര് മുറുകുന്നതിനിടെയാണ് ഇറാൻ പുതിയ ആയുധങ്ങൾ അവതരിപ്പിച്ച് ശക്തിപ്രകടനം നടത്തുന്നത്.
Next Story

