ഇറാന്റെ ദേശീയ ടെലിവിഷൻ ഹാക്ക് ചെയ്തു
text_fieldsദുബൈ: ഇറാന്റെ ദേശീയ ടെലിവിഷൻ ചാനൽ ഹാക്ക് ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തെ തുടർന്ന് നാടുകടത്തപ്പെട്ട ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശി റിസ പഹ്ലവിക്ക് പിന്തുണ അറിയിച്ചും സൈനികരോട് ജനങ്ങൾക്ക് നേരെ തോക്ക് ചൂണ്ടരുതെന്ന് ആവശ്യപ്പെട്ടുമുള്ള ദൃശ്യങ്ങളാണ് തിങ്കളാഴ്ച രാവിലെ ചാനൽ ഹാക്ക് ചെയ്യപ്പെട്ടതിനു ശേഷം പ്രത്യക്ഷപ്പെട്ടത്. സൈനികർക്കും ജനങ്ങൾക്കുമുള്ള റിസ പഹ്ലവിയുടെ സന്ദേശവും പ്രത്യക്ഷപ്പെട്ടു. നിങ്ങൾ ഇറാന്റെ ദേശീയ സൈന്യമാണെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സൈന്യമല്ലെന്നും പ്രക്ഷോഭത്തിലുള്ളവരോടൊപ്പം ചേരണമെന്നും റിസ പഹ്ലവി സൈനികരോട് പറഞ്ഞു. നേരത്തെയും ഇറാന്റെ ദേശീയ ടെലിവിഷൻ ചാനൽ ഹാക്ക് ചെയ്തിരുന്നു.

