Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ് തലവൻ അബു ഹസൻ അൽ ഹാഷിമി കൊല്ലപ്പെട്ടു

text_fields
bookmark_border
IS 897676
cancel

ബൈറൂത്: ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവൻ അബു ഹസൻ അൽ ഹാഷിമി അൽ ഖുറേശി കൊല്ലപ്പെട്ടു. ദൈവത്തി​ന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ അബു ഹസൻ അൽ ഹാഷിമി കൊല്ലപ്പെട്ടതെന്ന് ഐ.എസ് വക്താവ് അബുൽ ഹുസൈൻ അൽ ഹുസൈനി അൽ ഖുറേശി പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ പറഞ്ഞു. എന്നാൽ, കൊല്ലപ്പെട്ട സ്ഥലമോ തീയതിയോ വെളിപ്പെടുത്തിയിട്ടില്ല.

അബു ഹസന് പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്തതായും സന്ദേശത്തിൽ പറയുന്നുണ്ട്. അബു അൽ ഹുസൈനെയാണ് പുതിയ നേതാവായി തിരഞ്ഞെടുത്തത്.

അതേസമയം, അബു ഹസൻ ഒക്ടോബർ മധ്യത്തോടെയാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് സൈന്യം അവകാശപ്പെട്ടു. സിറിയയിലെ ദാർ പ്രവിശ്യയിൽ സിറിയൻ സൈന്യത്തിന്‍റെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും ഇവർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IS announces death of its leader
Next Story