Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ് തലവനെ യു.എസ് വധിച്ചു

text_fields
bookmark_border
ഐ.എസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല
IS chief
cancel

ന്യൂയോർക്: യൂറോപ്പിൽ ആക്രമണം ആസൂത്രണം ചെയ്ത ഇസ്‍ലാമിക് സ്റ്റേറ്റിന്റെ മുതിർന്ന നേതാവിനെ സിറിയയിൽ നടത്തിയ ആക്രമണത്തിൽ വധിച്ചതായി അമേരിക്കൻ സൈന്യം അറിയിച്ചു. തിങ്കളാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിലാണ് ഖാലിദ് അയ്ദ് അഹ്മദ് അൽ ജബൂരി കൊല്ലപ്പെട്ടതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ആക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടിട്ടില്ല. അതേസമയം, ഐ.എസ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വിദേശത്ത് ആക്രമണം നടത്താനുള്ള ഐ.എസിെന്റ പദ്ധതികൾക്ക് തിരിച്ചടിയാണ് വധമെന്ന് യു.എസ് സെൻട്രൽ കമാൻഡ് അഭിപ്രായപ്പെട്ടു. അതേസമയം, ഇയാൾ നടത്താനുദ്ദേശിച്ച ആക്രമണത്തിെന്റ വിശദാശങ്ങൾ യു.എസ് വെളിപ്പെടുത്തിയില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IS chief killed by US
Next Story