Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല് ഫലസ്തീനികളെ ഇസ്രായേൽ വധിച്ചു

text_fields
bookmark_border
ഇന്നലെ അന്താരാഷ്ട്ര ഫലസ്തീൻ ഐക്യദാർഢ്യ ദിനത്തിലാണ് സംഭവം
isreal soldiers
cancel
camera_alt

വെസ്റ്റ് ബാങ്കിൽ റെയ്ഡിനെത്തിയ ഇസ്രായേൽ സൈനികർ

വെസ്റ്റ് ബാങ്ക്: സഹോദരങ്ങൾ ഉൾപ്പെടെ നാല് ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ മൂന്ന വ്യത്യസ്ത സംഭവങ്ങളിലാണ് നാല് പേരെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ സഹോദരങ്ങളാണ്.

ജവാദ് രിമാവി, ദഫർ രിമാവി എന്നീ സഹോദരങ്ങളും മുഫീദ് ഖലീൽ, റാമി മഅ്മൂൻ ഫായിസ് എന്നിവരുമാണ് കൊല്ലപ്പെട്ടത്. ഫലസ്തീൻ ഐക്യദാർഢ്യദിനമായി ആചരിക്കുന്ന ദിവസത്തിലാണ് നാലു പേരെ കൊലപ്പെടുത്തിയത്. എട്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളിൽ ഇസ്രായേൽ സേന നടത്തുന്ന റെയ്ഡുകളും ഇതിനോടുള്ള ചെറുത്തുനിൽപും കഴിഞ്ഞ മാസങ്ങളിൽ നിരവധി പേരുടെ ജീവനഷ്ടത്തിനിടയാക്കി.

ഈ വർഷം ഇതുവരെ 47 കുട്ടികൾ ഉൾപ്പെടെ 200ഓളം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഈ വർഷം നവംബർ ഏഴുവരെ 8900ത്തിലേറെ പേർക്ക് വെസ്റ്റ് ബാങ്കിൽ മാത്രം പരിക്കേറ്റു. 25 ഇസ്രായേലികളും ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Israel kills four Palestinians
Next Story