കൊല്ലപ്പെട്ടത് 600 സൈനികരെന്ന് ഇസ്രായേൽ
text_fieldsReuters
ടെൽ അവീവ്: ഹമാസിനെതിരായ പോരാട്ടത്തിൽ ഇതുവരെ 600 ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. 20കാരനായ നദാവ് കൊഹൻ കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് മരണസംഖ്യ 600ലെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടു സൈനികർക്ക് പരിക്കേറ്റതായും അതിൽ ഒരാളുടെ നില അതിഗുരുതരമാണെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ഈലാത്തിലെ ഇസ്രായേൽ സൈനിക താവളത്തിനു നേരെ ഞായറാഴ്ച രാത്രി ഡ്രോൺ ആക്രമണമുണ്ടായതായും സ്ഥിരീകരണമുണ്ട്. ഇറാഖ് ആസ്ഥാനമായുള്ള ഇറാൻ അനുകൂല മിലീഷ്യയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
അതേസമയം, ഇസ്രായേലിൽ ഖത്തർ ആസ്ഥാനമായുള്ള അൽജസീറ ചാനലിന് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പാർലമെന്റിൽ ആവശ്യപ്പെട്ടു.

