Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറെ കാലത്തിനു ശേഷം കിമ്മി​െൻറ ഭാര്യ പൊതുവേദിയിൽ

text_fields
bookmark_border
ഏറെ കാലത്തിനു ശേഷം കിമ്മി​െൻറ ഭാര്യ പൊതുവേദിയിൽ
cancel

പ്യോങ്​യാങ്​: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്​ ഉന്നി​െൻറ ഭാര്യ രി സോൽ ജു ഏറെ കാലത്തിനു ശേഷം പൊതുവേദിയിൽ. ഉത്തരകൊറിയൻ സ്ഥാപക നേതാവ്​ കിം ജോങ്​ ഇല്ലി​െൻറ ജന്മവാർഷികത്തോടനുബന്ധിച്ചു നടന്ന സംഗീതപരിപാടിയിലാണ്​ കിമ്മിനൊപ്പം രിയും പ​ങ്കെടുത്ത

ത്​. ഒരു വർഷത്തോളം രിയെ പൊതുവേദിയിൽ കാണാതായപ്പോൾ കോവിഡ്​ പിടിപെട്ട്​ കിടപ്പായെന്ന രീതിയിൽ അഭ്യൂഹം പരന്നിരുന്നു. കോവിഡ്​ കാലത്ത്​ പുറത്തൊന്നുമിറങ്ങാതെ മക്കളെയും നോക്കി വീട്ടിലിരിക്കുകയായിരുന്നു അവരെന്നാണ്​ ദക്ഷിണ കൊറിയൻ ചാരസംഘടന പറയുന്നത്​. 2009ലാണ്​ കിം രിയെ വിവാഹം കഴിച്ചത്​. ദമ്പതികൾക്ക്​ മൂന്നു മക്കളാണെന്നാണ്​ കരുതുന്ന

ത്​. കിമ്മി​െൻറ കുടുംബത്തെ കുറിച്ചുള്ള വിവരങ്ങൾ ഉത്തരകൊറിയയിലെ മാധ്യമങ്ങൾ പോലും പുറത്തുവിടാറില്ല.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kim Jong Un's Wife Reappears After Unusual 1-Year Absence
Next Story