നേപ്പാളിൽ മണ്ണിടിച്ചിൽ: 17 മരണം
text_fieldsനേപ്പാളിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം
കാഠ്മണ്ഡു: നേപ്പാളിൽ മണ്ണിടിച്ചിലിൽ 17 പേർ കൊല്ലപ്പെട്ടു. കനത്ത മഴയാണ് പശ്ചിമ നേപ്പാളിലെ സുദുർ പശ്ചിം പ്രവിശ്യയിൽ മണ്ണിടിച്ചിലിന് കാരണമായത്. കുറച്ച് ദിവസമായി അനുഭവപ്പെടുന്ന കനത്ത മഴ നേപ്പാളിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്. 11 പേരെ പരിക്കുകളോടെ ഹെലികോപ്ടർ ഉപയോഗിച്ച് രക്ഷിച്ചു.
കാണാതായ മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു. ഏഴ് ജില്ലകളെ ബന്ധിപ്പിക്കുന്ന ഭീംദത്ത ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു. അച്ച്ഹാം ജില്ലയിൽ ആശയവിനിമയ സംവിധാനങ്ങളെയും ബാധിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ നേപ്പാളിലെ പർവത മേഖലകളിൽ മണ്ണിടിച്ചിൽ പതിവാണ്.

