ജപ്പാനിൽ ഭൂകമ്പം; തീവ്രത 6.9, സുനാമി മുന്നറിയിപ്പ് പിൻവലിച്ചു
text_fieldsടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി. ഭൂചലനം തെക്കുപടിഞ്ഞാറൻ പ്രധാന ദ്വീപായ ക്യുഷുവിനെ പിടിച്ച് കുലുക്കിയതായി ജപ്പാനിലെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. അതേസമയം, ആദ്യഘട്ടത്തിൽ തീരപ്രദേശങ്ങളിൽ നൽകിയ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.
രാത്രി 9.19ന് ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതലിനായി തീരപ്രദേശങ്ങളിലെ താമസക്കാരോട് ഒഴിയാൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ തുടർചലനങ്ങൾ ഉണ്ടാകാമെന്നും ജാഗ്രത വേണമെന്നും നിർദേശിച്ചിട്ടുണ്ട്.

