Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ സുരക്ഷക്ക് വലിയ ഭീഷണിയുള്ളതായി കോംഗോ സർക്കാർ

text_fields
bookmark_border
felix tshisekedi
cancel

കിൻഷാസ: ദേശീയ സുരക്ഷക്ക് വലിയ ഭീഷണിയുള്ളതായി വ്യക്തമായ തെളിവുകൾ ലഭിച്ചതായി കോ​ംഗോ സർക്കാർ. ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് പ്രസിഡന്‍റ് ഫെലിക്സ് ഷിസേകേദിയുടെ വക്താവ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്ത് അട്ടിമറിശ്രമം പരാജയ​പ്പെടുത്തിയതിനു ശേഷം നടക്കുന്ന ആദ്യ ഔദ്യോഗികപ്രതികരണമാണിത്. അട്ടിമറിശ്രമത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്നും വക്താവ് തർകീസ് കസോംഗോ വിമ വ്യക്തമാക്കി. ജനാധിപത്യത്തെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്‍റി​ന്‍റെ സുരക്ഷ ഉപദേഷ്ടാവ് ഫ്രാങ്കോയ്സ് ബേയയെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - major threat to national security Congo government says
Next Story