Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൈക്രോസോഫ്റ്റ് ഹാക്കിങ്: ആരോപണം തള്ളി ചൈന
text_fieldsbookmark_border
ബെയ്ജിങ്: മൈക്രോസോഫ്റ്റ് പുറത്തിറക്കിയ ഇ-മെയിൽ സംവിധാനത്തിനു നേരെ സൈബർ ആക്രമണം നടത്തിയെന്ന യു.എസ് ആരോപണം തള്ളി ചൈന. ആരോപണം യു.എസ് കെട്ടിച്ചമച്ചതെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിെൻറ വാദം.
മാർച്ചിൽ മൈേക്രാസോഫ്റ്റ് കമ്പനിയുടെ ഇ–മെയിൽ സിസ്റ്റങ്ങളിൽ ചൈനയുമായി ബന്ധമുള്ള ഹാക്കർമാർ നുഴഞ്ഞുകയറി എന്നാണ് ആരോപണം. ഇക്കാര്യത്തിൽ തെളിവുകൾ നൽകാൻ മൈേക്രാസോഫ്റ്റ് തയാറെടുക്കുകയാണ്.ആഗോളതലത്തിൽ സൈബർ ആക്രമണം നടത്തുന്നുവെന്ന അടിസ്ഥാനപരമായ ആരോപണം സത്യമാണെന്ന് സ്ഥാപിക്കാൻ യു.എസ് അണികളുമായി കൂട്ടുചേർന്ന് ശ്രമിക്കുകയാണെന്നും ചൈന തുറന്നടിഞ്ഞു.
സൈബർ ആക്രമണത്തിനെതിരെ നാറ്റോയും ചൈനക്കെതിരെ രംഗത്തുവന്നിരുന്നു. സൈബർ ആക്രമണത്തിൽ ആദ്യമായാണ് നാറ്റോ ചൈനക്കെതിരെ തിരിയുന്നത്.
Next Story

