Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി- ഷി കൂടിക്കാഴ്ചക്ക് പ്രാധാന്യമേറെ-ചൈന

text_fields
bookmark_border
Modi-Xi meeting
cancel

ബീജിങ്: റഷ്യയിലെ കസാനിൽ ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ചൈ​നീ​സ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ​പി​ങ്ങും നടത്തിയ കൂ​ടി​ക്കാ​ഴ്ചക്ക് ​പ്രാധാന്യമേറെയെന്ന് ചൈന. പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ധാരണ കൂടിക്കാഴ്ചയിലുണ്ടായതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ദീർഘകാല ലക്ഷ്യമിട്ട് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കും. ആശയവിനിമയവും സഹകരണവും വർധിപ്പിക്കാനും തയാറാണ്. പരസ്പര വിശ്വാസം കൂട്ടാനും ഭിന്നതകൾ ശരിയായി കൈകാര്യം ചെയ്യാനും ഒരുക്കമാണ്. ഉഭയകക്ഷി ബന്ധം എത്രയും വേഗം സുസ്ഥിരമായ മുന്നേറ്റത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും ചൈന പ്രതിജ്ഞാബദ്ധമാണെന്ന് ലിൻ പറഞ്ഞു. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണരേ​ഖ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നുള്ള ധാ​ര​ണ​ക്ക് മോദിയും ഷി ​ജി​ൻ​പി​ങ്ങും കൂടിക്കാഴ്ചക്കിടെ അം​ഗീ​കാ​രം ന​ൽ​കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Modi-Xi meeting is more important - China
Next Story