മോദി ആസ്ട്രേലിയയിൽ
text_fieldsസിഡ്നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആസ്ട്രേലിയയിലെ ഇന്ത്യക്കാർ സ്വീകരിക്കുന്നു
സിഡ്നി: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രേലിയയിലെത്തി. സിഡ്നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനെസ് സ്വീകരിച്ചു. സിഡ്നിയിലെ ഇന്ത്യക്കാരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.
പാപ്വ ന്യൂഗിനിയിലെ സന്ദർശനത്തിനുശേഷമാണ് ആസ്ട്രേലിയയിലേക്ക് യാത്രതിരിച്ചത്. മേയ് 24വരെ ആസ്ട്രേലിയൻ സർക്കാറിന്റെ അതിഥിയായി തുടരുന്ന നരേന്ദ്ര മോദി ആസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹവുമായുള്ള സിഡ്നിയിൽ നടക്കുന്ന പൊതുപരിപാടിയിലും പങ്കെടുക്കും. ശക്തവും സുരക്ഷിതവുമായ ഇന്തോ- പസഫിക്കിനായി ഇന്ത്യയും ആസ്ട്രേലിയയും പ്രതിജ്ഞാബന്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനെസ് പറഞ്ഞു.

