Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ്: ബെയ്ജിങ്ങിൽ പുതിയ നിയന്ത്രണം
text_fieldsbookmark_border
ബെയ്ജിങ്: കോവിഡ്-19 വ്യാപനം തടയാൻ ചൈനീസ് തലസ്ഥാന നഗരമായ ബെയ്ജിങ്ങിൽ പുതിയ നിയന്ത്രണങ്ങൾ. ഉയർന്ന നിരക്കിൽ രോഗബാധയുള്ള നഗരങ്ങളിൽ നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്ര വിലക്കിയിട്ടുണ്ട്.
കോവിഡ് തീവ്രതയനുസരിച്ച് ചൈനീസ് നഗരങ്ങളെ വിവിധ മേഖലകളാക്കി തരംതിരിച്ചിട്ടുണ്ട്. ചൈനയിെല 15 പ്രവിശ്യകളിലും മുനിസിപ്പാലിറ്റികളിലുമായി 500 ലേറെ പേർക്കാണ് കോവിഡിെൻറ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.
നാൻജിങ്,യാങ്ഷൂ,ഴാഗ്ജിയാജി തുടങ്ങി 15 നഗരങ്ങളിലേക്ക് ബെയ്ജിങ്ങിൽ നിന്നുള്ള വിമാനസർവിസുകളും നിർത്തിവെച്ചു. ബെയ്ജിങ്ങിൽ നടത്താനിരുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും മാറ്റി.
Next Story

