Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ നാല് സ്ഫോടനങ്ങളിൽ ഒമ്പത് മരണം
text_fieldsbookmark_border
വസീറിസ്താൻ: പാകിസ്താനിൽ നാല് വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ രണ്ട് സൈനികർ ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ നോർത് വസീറിസ്താൻ, സൗത്ത് വസീറിസ്താൻ, ബജൗർ ജില്ലകളിലാണ് സ്ഫോടനമുണ്ടായത്. പാക് താലിബാനും പാകിസ്താൻ സൈന്യവും ഏറ്റുമുട്ടലിലേക്ക് നീങ്ങിയതിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ പാകിസ്താനിൽ സൈന്യത്തിനും പൊലീസിനും എതിരായ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. പലപ്പോഴും സാധാരണക്കാരും ഇരകളാകുന്നു.
Next Story

