Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് പാകിസ്താനാണെന്ന് ബൈഡൻ

text_fields
bookmark_border
ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് പാകിസ്താനാണെന്ന് ബൈഡൻ
cancel

വാഷിങ്ടൺ: ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് പാകിസ്താനാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഒരു കെട്ടുറപ്പുമില്ലാതെ ആണവായുധങ്ങൾ സൂക്ഷിക്കുന്ന രാജ്യമാണ് പാകിസ്താനെന്നും ബൈഡൻ കുറ്റപ്പെടുത്തി.

ഡെമോക്രാറ്റിക് കോൺഗ്രസ് കാമ്പയിൻ കമ്മിറ്റിയുടെ ചടങ്ങിലാണെന്ന് ബൈഡന്റെ പ്രസ്താവന. യുക്രെയ്ൻ-റഷ്യ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ബൈഡന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

ചൈനയെയും റഷ്യയെയും സംബന്ധിച്ച യു.എസിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് പാകിസ്താനെ കുറിച്ചുള്ള പരാമർശം. യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഷെഹ്ബാസ് ശരീഫ് സർക്കാർ ശ്രമിക്കുന്നതിനിടെയാണ് ബൈഡന്റെ പ്രസ്താവന.

നേരത്തെ യു.എസും പാകിസ്താനും തമ്മിൽ പ്രതിരോധ കരാറിൽ ഒപ്പുവെച്ചിരുന്നു. സൈനിക ​സഹായം ആവശ്യമുള്ളവർക്ക് അത് നൽകുകയെന്നത് യു.എസിന്റെ കടമയാണെന്നും അന്ന് യു.എസ് അധികൃതർ പ്രതികരിച്ചിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Pakistan "One Of The Most Dangerous Nations": Biden
Next Story