രണ്ട് കേസുകളിൽ ഇംറാൻ ഖാനെ കോടതി വെറുതെവിട്ടു
text_fieldsഇസ്ലാമാബാദ്: റാലിക്കിടെ ആക്രമണവും നാശനഷ്ടവും വരുത്തിയെന്ന രണ്ട് കേസുകളിൽ ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെയും നേതാക്കളെയും കോടതി വെറുതെവിട്ടു. ഇസ്ലാമാബാദ് ജില്ല സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാക്കളായ സർതാജ് ഗുൽ, അലി നവാസ് അവാൻ, ഫൈസൽ ജാവേദ്, ഷാ മഹ്മൂദ് ഖുറേഷി, ഖാസിം സൂരി, രാജാ ഖുറം നവാസ്, ഷിറിൻ മസാരി, സൈഫുള്ള നിയാസി, അസദ് ഉമർ, എന്നിവരും കുറ്റവിമുക്തരായവരിൽ ഉൾപ്പെടും. 2022 മാർച്ചിൽ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നടന്ന റാലിയുമായി ബന്ധപ്പെട്ടാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

