Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസർബൈജാൻ വിമാനാപകടത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷപ്പെട്ട യാത്രികൻ -വിഡിയോ

text_fields
bookmark_border
അസർബൈജാൻ വിമാനാപകടത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷപ്പെട്ട യാത്രികൻ -വിഡിയോ
cancel

ന്യൂഡൽഹി: അസർബൈജാൻ വിമാനാപകടത്തിന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് രക്ഷപ്പെട്ട യാത്രികൻ. സുബോൺ രാകിമോവാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ പുതിയ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. വിമാന അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് വിഡിയോ. വിമാനത്തിന്റെ ബോഡിക്ക് തകരാറുകൾ സംഭവിച്ചതും ചിറകുകളിൽ ദ്വാരം വീണതും വിഡിയോയിൽ വ്യക്തമായി കാണാം.നേരത്തെ വിമാന അപകടത്തിന് മുമ്പ് യാത്രക്കാർ പ്രാർഥിക്കുന്നതിന്റെ വിഡിയോയും ഇയാൾ പുറത്തുവിട്ടിരുന്നു. യാത്രക്കാർ ആശങ:യിൽ ആവുന്നതും എൻജിനിൽ നിന്നും വലിയ ശബ്ദം ഉയരുന്നതും വിഡിയോയിൽ വ്യക്തമായിരുന്നു.

ഖ​​സാ​​കി​​സ്താ​​നി​​​ലെ അ​​ക്‌​​തൗ​വി​ൽ യാ​​ത്രാ​​വി​​മാ​​നം ത​​ക​​ർ​​ന്നു​​വീ​​ണ​ത് റ​ഷ്യ​ൻ മി​സൈ​ൽ ഇ​ടി​ച്ചാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ, യൂ​റോ​ന്യൂ​സ്, വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ എ.​എ​ഫ്.​പി തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. ബ​​കു​​വി​​ൽ​​നി​​ന്ന് ഗ്രോ​​സ്നി​​യി​​ലേ​​ക്ക് പോ​​കു​​ന്ന​തി​നി​ടെ​യാ​ണ് അ​​സ​​ർ​​ബൈ​​ജാ​​ൻ എ​​യ​​ർ​​ലൈ​​ൻ​​സി​​ന്റെ വി​​മാ​​നം അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​​ട്ട​​ത്. അപകടത്തിൽ 40 പേർ മരിച്ചിരുന്നു.

വി​മാ​ന​ത്തി​ന്റെ പ്ര​ധാ​ന ഭാ​ഗ​ത്തെ ദ്വാ​ര​ങ്ങ​ളും വാ​ൽ​ഭാ​ഗ​ത്തെ അ​ട​യാ​ള​ങ്ങ​ളും മി​സൈ​ൽ അ​ല്ലെ​ങ്കി​ൽ ഷെ​ല്ലു​ക​ൾ ഇ​ടി​ച്ചു​ണ്ടാ​യ​താ​ണെ​ന്ന് വ്യോ​മ​യാ​ന വി​ദ​ഗ്ധ​രെ ഉ​ദ്ധ​രി​ച്ച് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പ്ര​ധാ​ന ബോ​ഡി​യി​ൽ ക​ണ്ടെ​ത്തി​യ തു​ള​ക​ൾ വ​ള​രെ വ​ലു​താ​ണെ​ന്ന് യു​ദ്ധം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക്ലാ​ഷ് റി​പ്പോ​ർ​ട്ട് സം​ഘം എ​ക്സി​ൽ പോ​സ്റ്റ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

റ​ഷ്യ​യു​ടെ ഭാ​ഗ​മാ​യ ചെ​ച്നി​യ​ൻ ന​ഗ​ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് നി​ര​ന്ത​രം യു​ക്രെ​യ്ൻ ഡ്രോ​ൺ പ​റ​ത്തു​ന്ന മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്ന് വീ​ണ​ത്. ഇ​വി​ടെ റ​ഷ്യ​യു​ടെ ഡ്രോ​ൺ, മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ണെ​ന്നും ക്ലാ​ഷ് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി. അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കാ​ണു​ന്ന ദ്വാ​ര​ങ്ങ​ൾ വി​മാ​ന​വേ​ധ മി​സൈ​ൽ സം​വി​ധാ​നം മൂ​ല​മു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ​ക്ക് സ​മാ​ന​മാ​ണെ​ന്നും വ്യോ​മ​പ്ര​തി​രോ​ധ മി​സൈ​ൽ ഇ​ടി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്നും റ​ഷ്യ​ൻ സൈ​നി​ക വ്ലോ​ഗ​ർ യൂ​റി പോ​ഡോ​ല്യാ​ക എ.​എ​ഫ്.​പി​യോ​ട് പ​റ​ഞ്ഞു.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Passenger who miraculously survived Azerbaijan Airlines plane crash
Next Story