ഇന്ത്യയുമായുള്ള ഭിന്നത പരിഹരിക്കും –ബംഗ്ലാദേശ്
text_fieldsധാക്ക: ഇന്ത്യയുമായുള്ള ബന്ധത്തിലെ വിള്ളൽ പരിഹരിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേശകൻ മുഹമ്മദ് തൗഹീദ് ഹുസൈൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമയവും ഭിന്നത മറികടക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ ഇടിവുണ്ടായതായി ചൂണ്ടിക്കാട്ടിയ ഹുസൈൻ, പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ച സഹായിക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തിങ്കളാഴ്ച ബംഗ്ലാദേശ് സന്ദർശിക്കാനിരിക്കെയാണ് ഹുസൈന്റെ പ്രസ്താവന. ഇടക്കാല സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യമായാണ് മുതിർന്ന ഉദ്യോഗസ്ഥൻ ബംഗ്ലാദേശിൽ എത്തുന്നത്.

