Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയിൽ വിവാഹ റിസപ്ഷനിടെ ഇന്ത്യൻ വംശജനായ ഗുണ്ടാത്തലവൻ കൊല്ലപ്പെട്ടു

text_fields
bookmark_border
Punjab Origin Gangster Shot Dead After Wedding Reception In Canada
cancel

ഓട്ടവ: കാനഡയിൽ ഇന്ത്യൻ വംശജനായ ഗുണ്ടത്തലവൻ വെടിയേറ്റ് മരിച്ചു. പഞ്ചാബിൽ നിന്നുള്ള കനേഡിയൽ പൊലീസ് അതീവ അപകടകാരിയായ ഗുണ്ടകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ അമർപ്രീത് സംറ (28)ആണ് വെടിയേറ്റ് മരിച്ചത്.

വാൻകൂവർ നഗരത്തിൽ വിവാഹ പരിപാടിക്കിടെ അജ്ഞാതരായ സംഘം അമർപ്രീതിനെതിരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമർപ്രീതിന്റെ സഹോദരൻ രവിന്ദറും ഗുണ്ടാനേതാവാണ്. ഇരുവരും വിവാഹത്തിന് എത്തിയതായിരുന്നു.

അജ്ഞാതരായ സംഘം വിവാഹം നടന്ന ഹാളിലെത്തി സംഗീത പരിപാടി നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിവാഹത്തിൽ പ​ങ്കെടുത്ത ആളുകൾ പറഞ്ഞു. സംഭവം നടക്കുമ്പോൾ 60 ഓളം പേരാണ് ഉണ്ടായിരുന്നത്.

വെടിയേറ്റയുടൻ നിലത്തു വീണ അമ​ർപ്രീതിന് സ്ഥലത്തുണ്ടായിരുന്ന പട്രോൾ ഓഫിസർമാർ സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണിതെന്നും അമർപ്രീതിനെ ലക്ഷ്യം വെച്ച് ആക്രമികൾ വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പൊലീസ് കരുതുന്നത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Punjab Origin Gangster Shot Dead After Wedding Reception In Canada
Next Story