Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തുക്കളും കൈവിടുന്നു; ട്രംപിനോടൊത്തുള്ള ട്വിറ്റർ കവർ ചിത്രം മാറ്റി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു

text_fields
bookmark_border
Benjamin Netanyahu twitter cover pic with trump
cancel

തെൽ അവീവ്​: അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപുമൊത്തുള്ള ട്വിറ്റർ കവർ പിക്​ചർ മാറ്റി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്ന ചിത്രമാണ്​ അദ്ദേഹം പുതുതായി കവർ ചിത്രമാക്കിയത്​.

വൈറ്റ്​ഹൗസിൽ ട്രംപിനൊപ്പമിരിക്കുന്ന ചിത്രമായിരുന്നു ദീർഘകാലമായി നെതന്യാഹുവിന്‍റെ ഔദ്യോഗിക അക്കൗണ്ടിന്‍റെ കവർ ചി​ത്രം. ഇരുനേതാക്കളുടെയും ഇസ്രയേൽ-അമേരിക്ക ബന്ധത്തിന്‍റെയും ചിഹ്നമായിട്ടായിരുന്നു അത്​ വിലയിരുത്തപ്പെട്ടിരുന്നത്​.


എന്നാൽ തെരഞ്ഞെടുപ്പ്​ വിജയത്തിന്​ ശേഷം നിയുക്ത പ്രസിഡന്‍റ്​ ജോ ബൈഡനെ നെതന്യാഹു നവംബറിൽ അഭിനന്ദിച്ചത്​ മുതൽ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായിരുന്നു.

'ഇസ്രയേലി പൗരൻമാരെ നമ്മൾ ജീവിതത്തിലേക്ക്​ തിരിച്ചുവരുന്നു' എന്നാണ്​ പുതിയ കവർ ചിത്രത്തിലൂടെ നെതന്യാഹു നൽകുന്ന സന്ദേശം.

ജനുവരി ആറിന് അമേരിക്കൻ പാർലമെന്‍റ്​ മന്ദിരമായ​ കാപിറ്റൽ ഹില്ലിലുണ്ടായ ആക്രമണ സംഭവങ്ങളെത്തുടർന്ന്​ ട്രംപിനെ ഫേസ്​ബുക്ക്​, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമ ഭീമൻമാർ വിലക്കിയിരുന്നു. ആക്രമണങ്ങൾക്ക്​ പ്രേരിപ്പിച്ചുവെന്ന്​ കാണിച്ച്​ ട്വിറ്റർ ട്രംപിന്‍റെ അക്കൗണ്ട്​ സ്​ഥിരമായി പൂട്ടിയിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - removes joint photo with Trump From his Twitter banner
Next Story