Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വവർഗ വിവാഹത്തിന് അനുമതി നൽകി തായ്‍ലൻഡ്; നിയമം നിലവിൽവന്നു

text_fields
bookmark_border
നിയമം നിലവിൽവന്ന ദിവസം രാജ്യമെമ്പാടും രജിസ്റ്റർ ചെയ്തത് ആയിരത്തിലേറെ സ്വവർഗവിവാഹങ്ങൾ
same sex marriage
cancel

ബാങ്കോക്ക്: സ്വവർഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകി തായ്‍ലൻഡ്. ഇതോടെ, തെക്കുകിഴക്കനേഷ്യയിൽ സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കുന്ന ആദ്യ രാജ്യമായി തായ്‍ലൻഡ് മാറി. നിയമം നിലവിൽ വന്നതിന് പിന്നാലെ നിരവധി സ്വവർഗാനുരാഗികൾ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു.

വ്യാഴാഴ്ചയാണ് നിയമം നിലവിൽ വന്നത്. അന്നേദിവസം ആയിരത്തിലേറെ സ്വവർഗവിവാഹങ്ങളാണ് രാജ്യമെമ്പാടും രജിസ്റ്റർ ചെയ്തത്. പ്രമുഖ തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫിസിൽ വിവാഹിതരായി.

സ്വവർഗ വിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്‍ലൻഡ്. നേരത്തെ, തായ്‍വാനും നേപ്പാളും സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകിയിരുന്നു. സാധാരണ ദമ്പതികൾക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളോടും കൂടിയാണ് തായ്‍ലൻഡിൽ സ്വവർഗ വിവാഹം അംഗീകരിക്കപ്പെട്ടത്. വിവിധ സംഘടനകൾ കാലങ്ങളായി ഉയർത്തിയ ആവശ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Same-Sex Marriage Law Comes Into Effect In Thailand
Next Story