Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കുട്ടികൾ പോലും ആക്രമിക്കപ്പെടുന്നു, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല'; പൊട്ടിക്കരഞ്ഞ് സെലീന ഗോമസ്, ട്രംപിന്‍റെ കുടിയേറ്റ നിയമത്തിനെതിരെ പ്രതിഷേധം

text_fields
bookmark_border
selena gomez 9897
cancel

വാഷിങ്ടൺ ഡി.സി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവിനെ തുടർന്ന് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്ന നടപടികൾ തുടരവേ സമൂഹമാധ്യമ വിഡിയോയിൽ പൊട്ടിക്കരഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തി പ്രമുഖ ഹോളിവുഡ് നടി സെലീന ഗോമസ്. 'ഐ ആം സോറി' എന്ന തലക്കെട്ടോടെ പങ്കുവെച്ച വിഡിയോയിലാണ് സെലീന ഗോമസ് കുടിയേറ്റക്കാരെ നാടുകടത്തുന്ന നിലപാടിനെതിരെ പ്രതിഷേധിച്ചത്. വിഡിയോ പിന്നീട് ഡിലീറ്റ് ചെയ്തു.

മെക്സിക്കോയുടെ പതാകയും വിഡിയോ കാപ്ഷനൊപ്പം നൽകിയിരുന്നു. 'എന്‍റെ ആളുകളെല്ലാം ആക്രമിക്കപ്പെടുകയാണ്. കുട്ടികൾ പോലും. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. എന്നോട് ക്ഷമിക്കണം. എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ, ഒന്നും കഴിഞ്ഞില്ല. എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാൽ, സാധ്യമായതെല്ലാം ചെയ്യാൻ ശ്രമിക്കും, ഞാൻ ഉറപ്പുനൽകുന്നു' -വിഡിയോയിൽ നടി കണ്ണീരോടെ പറഞ്ഞു.


32കാരിയായ താരത്തിന്‍റെ വിഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചയുമുയർന്നു. സെലീനയെ അനുകൂലിച്ച് പലരും രംഗത്തെത്തിയപ്പോൾ മറ്റൊരു വിഭാഗം നിലപാടിനെ എതിർത്തും രംഗത്തെത്തി.

ട്രംപിന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നമായിരുന്നു അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നത്. പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ് നാ​ലു​ദി​വ​സ​ത്തി​ന​കം ഈ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. വിവിധ രാജ്യക്കാരായ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ കണ്ടെത്തി സൈ​നി​ക വി​മാ​ന​ങ്ങ​ളി​ൽ നാ​ടു​ക​ട​ത്തുന്നത് തുടരുകയാണ്.

അ​തേ​സ​മ​യം, കു​ടി​യേ​റ്റ​ക്കാ​രെ തി​രി​ച്ച​യ​ക്കു​ന്ന ട്രം​പി​ന്റെ ന​യ​ത്തിന് വ്യാപക വിമർശനവുമുണ്ട്. കൂ​ട്ട നാ​ടു​ക​ട​ത്ത​ലു​ക​ൾ സാ​മൂ​ഹി​ക, സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Selena Gomez weeps in video on Donald Trump's immigration crackdown
Next Story