ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ശൈഖ് മുജീബ് റഹ്മാൻ പുറത്ത്
text_fieldsധാക്ക: ബംഗ്ലാദേശ് കറന്‍സി നോട്ടില്‍ നിന്ന് രാഷ്ട്രപിതാവും മുന്‍പ്രധാനമന്ത്രിയുമായ ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം ഒഴിവാക്കി. മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവ് കൂടിയായ മുജീബ് റഹ്മാന്റെ ചിത്രം ഒഴിവാക്കിയ പുതിയ കറന്‍സി നോട്ടുകള്‍ ജൂൺ ഒന്നു മുതലാണ് പ്രാബല്യത്തില്‍ വന്നത്.
ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും കൊട്ടാരങ്ങളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. പുതുതായി രൂപകൽപന ചെയ്ത നോട്ടുകളില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ലെന്നും പകരം പ്രകൃതിരമണീയ കാഴ്ചകളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുമാണ് ഉള്‍പ്പെടുത്തുകയെന്നും ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന് ഖാന് പറഞ്ഞു.

