കരിപ്പൂരിന്‍റെ വേദനയിൽ ചേർന്ന് ശുഐബ് അക്തർ
text_fieldsകറാച്ചി: കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപെട്ട വാർത്ത ഏറെ ദു:ഖിപ്പിച്ചുവെന്ന് പാക് മുൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. കുറഞ്ഞ മരണവും പരിക്കുകളും മാത്രമുണ്ടാകട്ടേയെന്നാണ് പ്രതീക്ഷയെന്നും ശുഐബ് ട്വീറ്റിൽ പറഞ്ഞു.
Deeply saddened & hurt to hear about the @airindiain plane crash in Kerala. I hope there are minimum casualties & its less painful for the injured. #AirIndiaCrash #planecrash #Kerala
— Shoaib Akhtar (@shoaib100mph) August 7, 2020
നിരപരാധികളുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിൽ ഏറെ ദു:ഖമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും പറഞ്ഞിരുന്നു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഈ പ്രയാസഘട്ടം അതിജീവിക്കാൻ ദൈവം ശക്തി നൽകട്ടെയെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
ദുബൈയിൽനിന്ന് 191 പേരുമായെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് എ.എക്സ്.ബി 1344-ബി 737 വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.41ന് കരിപ്പൂരിൽ അപകടത്തിൽപ്പെട്ടത്. വിമാനം റൺവേയിൽനിന്ന് തെന്നിമാറി പിളർന്നുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.

