ഐ.എസുമായി ബന്ധമുള്ളയാളെ ലക്ഷ്യമിട്ട് അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ചാരൻ
text_fields(പ്രതീകാത്മക ചിത്രം)
ദുമൈർ (സിറിയ): ഇസ്ലാമിക് സ്റ്റേറ്റുമായി (ഐ.എസ്) ബന്ധമുള്ളയാളെ പിടികൂടാൻ ലക്ഷ്യമിട്ട് അമേരിക്കൻ സേന സിറിയൻ പ്രാദേശിക സായുധ സംഘവുമായി ചേർന്ന് നടത്തിയ നടപടിയിൽ ഐ.എസിനെ അൽ ശരാ വിഭാഗത്തിനുവേണ്ടി നിരീക്ഷിച്ചിരുന്ന ചാരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
ഐ.എസ് നീക്കങ്ങളെക്കുറിച്ച് അഹ്മദ് അൽ ശറായുടെ ഇടക്കാല സർക്കാറിന് രഹസ്യവിവരങ്ങൾ നൽകി വരുകയായിരുന്ന ഖാലിദ് അൽ മസ്ഊദ് ആണ് ഡമസ്കസിനു കിഴക്കുള്ള പട്ടണമായ ദുമൈറിൽ കൊല്ലപ്പെട്ടതെന്ന് കുടുംബാംഗങ്ങളെയും സിറിയൻ അധികൃതരെയും ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
മുൻ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസ്സദിന്റെ സർക്കാറിനെതിരെ അഹ്മദ് അൽ ശറായുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുമ്പോഴും ഐ.എസിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകി ഇയാൾ പ്രക്ഷോഭകരെ സഹായിച്ചിരുന്നു.

