Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രീലങ്കൻ പ്രസിഡന്റിന്റെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ

text_fields
bookmark_border
gotabaya rajapaksa
cancel
Listen to this Article

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സയുടെ രാജിക്കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ മഹിന്ദ യപ അഭയവർധന. ഒരു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നതെന്നും സ്പീക്കർ പറഞ്ഞു.

ജ​ന​കീ​യ പ്ര​ക്ഷോ​ഭം കൊ​ടു​മ്പി​രി​ക്കൊ​ണ്ട​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​രം വി​ട്ട് ഒ​ളി​വി​ൽ പോ​യ ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്റ് ഗോ​ട​ബ​യ രാ​ജ​പ​ക്സ രാജിക്ക് സന്നദ്ധനാണെന്നും ബുധനാഴ്ച രാജിവെക്കുമെന്നും സ്പീക്കറെ അറിയിച്ചിരുന്നു.

എന്നാൽ രാജികത്ത് നൽകാതെ പ്രസിഡന്റ് മാലദ്വീപിലേക്ക് കടക്കുകയായിരുന്നു. ഭാര്യയും അംഗരക്ഷകരും ഉൾപ്പെടെ നാലുപേരാണ് മാലദ്വീപിൽ എത്തിയത്. സൈനിക വിമാനത്തിൽ ഇന്ന് പുലർച്ചെ വെലാന വിമാനത്താവളത്തിൽ എത്തിയ രാജപക്സയെ മാലദ്വീപ് സർക്കാർ പ്രതിനിധികൾ സ്വീകരിച്ചു. രാജിക്ക് ശേഷം അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്.

വി​ദേ​ശ​രാ​ജ്യ​ത്തേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ചൊ​വ്വാ​ഴ്ച കൊ​ളം​ബൊ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഗോ​ട​ബ​യ​യെ​യും ഭാ​ര്യ​യേ​യും എ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ ത​ട​ഞ്ഞ് തി​രി​ച്ച​യ​ച്ചിരുന്നു. തു​ട​ർ​ന്ന് ക​ട​ൽ മാ​ർ​ഗം ര​ക്ഷ​പ്പെ​ടാ​ൻ നാ​വി​ക സേ​ന​യു​ടെ സ​ഹാ​യം തേ​ടി. പ​ട്രോ​ൾ ബോ​ട്ടി​ൽ മാ​ല​ദ്വീ​പി​ലോ ഇ​ന്ത്യ​യി​ലോ എ​ത്തി​യ​ശേ​ഷം ദു​ബൈ​ക്ക് ക​ട​ക്കാ​നാ​യി​രു​ന്നു നീ​ക്കം. ഇ​തും ഫ​ലം ക​ണ്ടിരുന്നില്ല.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sri Lankan President's resignation letter has not been received yet
Next Story