Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‍ലിം ലോകത്തെ ഭീകരവാദത്തിനും വിഭജനങ്ങൾക്കും കാരണം യു.എസ് നയങ്ങളെന്ന് ഇറാനിയൻ കമാൻഡർ

text_fields
bookmark_border
മുസ്‍ലിം ലോകത്തെ ഭീകരവാദത്തിനും വിഭജനങ്ങൾക്കും കാരണം യു.എസ് നയങ്ങളെന്ന് ഇറാനിയൻ കമാൻഡർ
cancel

തെഹ്റാൻ: മുസ്‍ലിം ലോകത്തെ ഭീകരവാദത്തിനും വിഭജനങ്ങൾക്കും കാരണം യു.എസിന്റെ നയങ്ങളാണെന്ന് ഇസ്‍ലാമിക് റവല്യൂഷൻ ഗാർഡ് കോർപ്സ് മുതിർന്ന കമാൻഡർ ഹുസൈൻ സലാമി. യു.എസ് നിരന്തമായി ആഗോള സമാധാനത്തേയും സുരക്ഷയേയും കുറിച്ച് സംസാരിക്കും. എന്നാൽ, എല്ലാ കുറ്റകൃത്യങ്ങളുടേയും ഉറവിടം അവരായിരിക്കുമെന്നും സലാമി പറഞ്ഞു. ഈ വൈരുദ്ധ്യം അവരുടെ പ്രവർത്തികളി​ലെല്ലാം കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനിൽ യു.എസിനെതിരായ പ്രതിഷേധങ്ങളും ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം ഇറാനിലെ മുൻ യു.എസ് എംബസിക്ക് മുന്നിൽ പ്രതിഷേധമുണ്ടായിരുന്നു. ഇറാന്റെ പതാകകളുമായിട്ടായിരുന്നു പ്രതിഷേധം. ഹിസ്ബുല്ലയുടേയും ഫലസ്തീനിന്റെയും പതാകകളും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനൗവിന്റെയും മറ്റ് നേതാക്കളുടേയും ചിത്രങ്ങളും പ്രതിഷേധക്കാർ കൈയിലേന്തിയിരുന്നു.

റാലിക്ക് ശേഷം നടന്ന പരിപാടിയിൽ ഗസ്സയിലും ലബനാനിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളെ അപലപിച്ച് പരിപാടിയും നടന്നു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന കുറ്റകൃത്യങ്ങൾക്ക് യു.എസിന്റെ പിന്തുണയുണ്ടെന്നും ഇറാനിലെ പ്രതിഷേധക്കാർ ആരോപിച്ചിരുന്നു.

ഗസ്സയിലും ലബനാനിലും വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ ലോകം ഒരുമിച്ച് നിൽക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Top Iranian commander blames US for ‘terrorism, divisions in Muslim world’
Next Story