Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടിയേറ്റക്കാരെ സ്വീകരിച്ചില്ല; കൊളംബിയക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തി ട്രംപ്

text_fields
bookmark_border
donald trump
cancel

വാഷിങ്ടൺ: കുടി​യേറ്റക്കാരെ സ്വീകരിക്കാത്തതിന് കൊളംബിയക്ക് മേൽ 25 ശതമാനം തീരുവ ചുമത്തി ഡോണാൾഡ് ട്രംപ്. കുടിയേറ്റക്കാരുമായുള്ള രണ്ട് യു.എസ് സൈനിക വിമാനങ്ങൾ രാജ്യത്ത് ഇറങ്ങുന്നത് കൊളംബിയൻ പ്രസിഡന്റ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ നടപടിയുണ്ടായിരിക്കുന്നത്.

കൊളംബിയയിൽ നിന്ന് യു.എസിലേക്ക് വരുന്ന എല്ലാ ഉൽപന്നങ്ങൾക്കും 25 ശതമാനം അധിക തീരുവ ബാധകമായിരിക്കുമെന്ന് ​ട്രംപ് പറഞ്ഞു. ഒരാഴ്ചക്കുള്ളിൽ 25 ശതമാനം തീരുവ 50 ശതമാനമാക്കി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇതിന് മറുപടിയായി യു.എസിനുമേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.

നേരത്തെ സൈനിക വിമാനങ്ങളിൽ തങ്ങളുടെ പൗരൻമാരെ സ്വീകരിക്കില്ലെന്ന് കൊളംബിയൻ പ്രസിഡന്റ് പറഞ്ഞിരുന്നു. സിവിലിയൻ വിമാനങ്ങളിൽ അവരെ കൊളംബിയയിൽ എത്തിക്കണം. അവരുടെ ആത്മാഭിമാനം പരിഗണിക്കണം. അവർ ബഹുമാനം അർഹിക്കുന്നവരാണെന്നും കൊളംബിയയൻ പ്രസിഡന്റ് പറഞ്ഞു.

യു.​എ​സ് പ്ര​സി​ഡ​ന്റാ​യി അ​ധി​കാ​ര​മേ​റ്റ് നാ​ലു​ദി​വ​സ​ത്തി​ന​കം കു​ടി​യേ​റ്റ​ക്കാ​രെ നാ​ടു​ക​ട​ത്തു​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ഡോ​ണ​ൾ​ഡ് ട്രം​പ് പാ​ലി​ച്ചിരുന്നു. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ കു​ടി​യേ​റ്റ​വും പൗ​ര​ത്വ​വു​മാ​യും ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന ഉ​ത്ത​ര​വു​ക​ളി​ൽ ട്രം​പ് ഒ​പ്പു​വെ​ച്ചി​രു​ന്നു. രാ​ജ്യ​ത്തെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ സൈ​നി​ക വി​മാ​ന​ങ്ങ​ളി​ൽ നാ​ടു​ക​ട​ത്തി​ത്തു​ട​ങ്ങി​യ​താ​യി വൈ​റ്റ് ഹൗ​സ് അ​റി​യി​ച്ചു.

ട്രം​പി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം 538 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ അ​റ​സ്റ്റി​ലാ​യ​താ​യും സൈ​നി​ക വി​മാ​ന​ങ്ങ​ളി​ൽ നാ​ടു​ക​ട​ത്താ​ൻ തു​ട​ങ്ങി​യ​താ​യും വൈ​റ്റ്ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രോ​ലി​നെ ലീ​വി​റ്റ് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Trump imposes 25% tariffs on Colombia
Next Story