Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സൈന്യത്തിന് തുർക്കിയുടെ ഉമ്മ! വൈറലായി ചിത്രം

text_fields
bookmark_border
Turkish woman thanks indian army personnel
cancel

ഇസ്തംബൂൾ: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഇന്ത്യൻ ആർമിയിലെ സൈനിക ഉദ്യോഗസ്ഥയെ ചേർത്തുപിടിച്ച് ചുംബിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. ഇന്ത്യൻ ആർമിയുടെ അഡീഷനൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് 'വി കെയർ' എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കുവെച്ചത്.

ഭൂകമ്പത്തിൽ തകർന്ന തുർക്കിയെയും സിറിയയെയും സഹായിക്കാൻ ഇന്ത്യ ഓപറേഷൻ ദോസ്ത് എന്ന പദ്ധതി ആരംഭിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലേക്കും രക്ഷാപ്രവർത്തന സംഘങ്ങളെയും മെഡിക്കൽ ടീമുകളെയും അയച്ചിട്ടുണ്ട്.

രക്ഷാപ്രവർത്തന സാമഗ്രികളും ദുരിതാശ്വാസ പ്രവർത്തനത്തിനുള്ള കിറ്റുകളുമടക്കം വഹിക്കുന്ന ആറ് വിമാനങ്ങളാണ് ഇരുരാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചത്.

ആ​റു വ​യ​സ്സു​കാ​രി​ക്ക് ര​ക്ഷ​ക​രാ​യി ഇ​ന്ത്യ​ൻ സം​ഘം

അ​ങ്കാ​റ: ഭൂ​ക​മ്പ​ത്തി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ആ​റ് വ​യ​സ്സു​കാ​രി​ക്ക് ര​ക്ഷ​ക​രാ​യി ഇ​ന്ത്യ​ൻ ദൗ​ത്യ​സം​ഘം. ഭൂ​ക​മ്പ​ത്തി​ന്റെ പ്ര​ഭ​വ കേ​ന്ദ്ര​വും ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച ​പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നു​മാ​യ ഗാ​സി​യ​ൻ​ടെ​പി​ലാ​ണ് ഇ​ന്ത്യ​ൻ സം​ഘം കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്ന് ബാ​ലി​ക​യെ ര​ക്ഷി​ച്ച​ത്.

ഭൂ​ക​മ്പ​മു​ണ്ടാ​യി ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​വും ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ക്കാ​നാ​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ്ര​തീ​ക്ഷ പ​ക​രു​ന്നു​ണ്ട്. ബെ​റെ​ൻ എ​ന്ന പെ​ൺ​കു​ട്ടി​യെ ര​ക്ഷി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​വും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഭൂ​ക​മ്പ​മു​ണ്ടാ​യ തു​ർ​ക്കി​യ​യി​ലേ​ക്കും സി​റി​യ​യി​ലേ​ക്കു​മാ​യി ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ സേ​ന (എ​ൻ.​ഡി.​ആ​ർ.​എ​ഫ്)​യു​ടെ മൂ​ന്ന് സം​ഘ​ങ്ങ​ളാ​ണ് എ​ത്തി​യ​ത്. ഇ​പ്പോ​ഴും ഇ​ന്ത്യ​ൻ സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Turkish woman thanks indian army personnel
Next Story