Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴിഞ്ഞ് പോയത് ഏറ്റവും ചൂടുള്ള രാത്രി, ചുട്ടുപൊള്ളി യു.കെ

text_fields
bookmark_border
കഴിഞ്ഞ് പോയത് ഏറ്റവും ചൂടുള്ള രാത്രി, ചുട്ടുപൊള്ളി യു.കെ
cancel
Listen to this Article

ലണ്ടൻ: യു.കെയിൽ ആദ്യമായി രാത്രി താപനില 25 ഡിഗ്രി രേഖപ്പെടുത്തി കാലാവസ്ഥ വകുപ്പ്. പകൽ 40 മുതൽ 41 വരെ ഡിഗ്രി രേഖപ്പെടുത്തിയിട്ടുണ്ട്. ഉഷ്ണ തരംഗവും കാട്ടുതീയും വർധിച്ചത് കാരണം യൂറോപ്പിൽ ജനജീവിതം കൈവിടുകയാണ്. ​ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ സമീപകാലത്തെ ഏറ്റവും ഉയർന്ന താപനിലയാണ് തിങ്കളാഴ്ചയും മുൻ ദിവസങ്ങളിലും റിപ്പോർട്ട് ചെയ്തത്.

യു.കെയിൽ പത്ത് മടങ്ങ് ആഗോളതാപനം സംഭവിച്ചതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു. പോർചുഗലിലും സ്പെയിനിലുമായി 600 പേർ കനത്ത ചൂടിനെ തുടർന്ന് മരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ലണ്ടൽ, മാഞ്ചെസ്റ്റർ, ലീഡ് എന്നിവിടങ്ങളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്.

ഫ്രാൻസിനും ബ്രിട്ടനും പുറമെ ഗ്രീസ്, പോർചുഗൽ, സ്​പെയിൻ എന്നീ രാജ്യങ്ങളിലാണ് അത്യുഷ്ണം കൂടുതൽ അപകടം വിതക്കുന്നത്. നിരവധി പേർ മരണത്തിന് കീഴടങ്ങിയ ഇവിടങ്ങളിൽ ആയിരക്കണക്കിന് ഹെക്ടർ വനമേഖല ചാമ്പലായിട്ടുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - UK records warmest-ever night amid first 'extreme heat' warning
Next Story