Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ ഉപരോധമേർപ്പെടുത്തേണ്ട പ്രമുഖരുടെ പട്ടിക തയാറാക്കി യു.എസ്

text_fields
bookmark_border
Russian soldiers 77
cancel

വാഷിങ്ടൺ ഡി.സി: യുക്രെയ്നെ റഷ്യ ആക്രമിക്കുകയാണെങ്കിൽ ഉപരോധമേർപ്പെടുത്തേണ്ട റഷ്യൻ പ്രമുഖരുടെ പട്ടിക തയാറാക്കി യു.എസ് അധികൃതർ. ആക്രമണത്തിനാണ് ഉദ്ദേശ്യമെങ്കിൽ കടുത്ത ഉപരോധമുൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്ന് റഷ്യക്ക് യു.എസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്ൻ അതിർത്തികളിൽ റഷ്യ സൈനിക വിന്യാസം തുടരുന്ന സാഹചര്യത്തിലാണ് നടപടി.

ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, ബിസിനസുകാർ തുടങ്ങിയവരുടെ പട്ടികയാണ് യു.എസ് തയാറാക്കിയത്. ഇവരുടെ കുടുംബാംഗങ്ങൾക്കും ഉപരോധം ബാധകമാക്കും. റഷ്യയെ സമ്മർദത്തിലാക്കി യുക്രെയ്നിലേക്കുള്ള സൈനികനീക്കം ഒഴിവാക്കുകയാണ് യു.എസ് ലക്ഷ്യമിടുന്നത്.

യു.എസ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഉപരോധങ്ങൾ കടുത്ത പണപ്പെരുപ്പത്തിനും ഓഹരി വിപണി തകർച്ചയ്ക്കും വഴിയൊരുക്കുമെന്നാണ് വിദഗ്ധരുടെ അവലോകനം. റഷ്യയിലെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്ന തരത്തിലാണ് യു.എസ് ഉപരോധത്തിന് തയാറെടുക്കുന്നത്. ആഗോള സാമ്പത്തിക ഘടനക്കും, പ്രത്യേകിച്ച് യൂറോപ്പിന്, കനത്ത ആഘാതമാവും ഉപരോധം പ്രഖ്യാപിച്ചാലുണ്ടാവുക.

റഷ്യൻ സൈനികവിന്യാസത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ നാറ്റോ സൈനികവിന്യാസം ശക്തിപ്പെടുത്തി. സൈ​നി​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​തി​നു പു​റ​മെ കൂ​ടു​ത​ലാ​യി യു​ദ്ധ​വി​മാ​ന​ങ്ങ​ളും ക​പ്പ​ലു​ക​ളും എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​തേസ​മ​യം, റ​ഷ്യ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ലും നാ​റ്റോ​യി​ൽ അം​ഗ​രാജ്യമല്ലാത്ത യുക്രെയ്നിൽ സൈന്യത്തെ വിന്യസിക്കില്ലെന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജെ​ൻ​സ് സ്റ്റോ​ൾ​ട്ടെ​ൻ​ബ​ർ​ഗ് പ​റ​ഞ്ഞു.

യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന പ​ക്ഷം ക​ടു​ത്ത ഉ​പ​രോ​ധ​മു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളു​മാ​യി തി​രി​ച്ച​ടി ശ​ക്ത​മാ​ക്കു​​മെ​ന്ന് ബ്രി​ട്ട​നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - US has identified Russian elites who will be sanctioned if Putin invades Ukraine
Next Story