Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രേലിയയിൽ എല്ലാവർക്കും വാക്സിൻ സൗജന്യം
text_fieldsbookmark_border
കാൻബറ: കോവിഡ് മഹാമാരിക്ക് വാക്സിൻ കെണ്ടത്തിയാൽ രാജ്യെത്ത മുഴുവൻ പേർക്കും സൗജന്യമായി നൽകുമെന്ന് ആസ്ട്രേലിയൻ സർക്കാർ. ഇതിെൻറ ഭാഗമായി ഒാക്സ്ഫഡ് സർവകലാശാലയുമായി ചേർന്ന് വാക്സിൻ വികസിപ്പിക്കുന്ന ബ്രിട്ടീഷ്-സ്വീഡിഷ് കമ്പനിയായ ആസ്ട്രസെനകുമായി ആസ്ട്രേലിയ കരാർ ഒപ്പുവെച്ചു.
ഒാക്സ്ഫഡ് നടത്തുന്ന പരീക്ഷണങ്ങളിലൂടെ സുരക്ഷിതവും കാര്യക്ഷമവുമായ വാക്സിൻ കണ്ടെത്തിയാൽ മുഴുവൻ ആസ്ട്രേലിയക്കാർക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.
രണ്ടര കോടി ആസ്ട്രേലിയക്കാർക്ക് വാക്സിൻ ലഭ്യമാക്കാനാണ് ലക്ഷ്യം. ആസ്ട്രേലിയയിലെ ഗവേഷകരെ പിന്തുണക്കുന്നതിനൊപ്പം ലോകത്തെ വിവിധ സ്ഥാപനങ്ങളുമായി വാക്സിനായി ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

