Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആമസോൺ പൊതി കട്ടെടുത്ത് കള്ളക്കരടി; വൈറലായി വിഡിയോ
text_fieldsbookmark_border
ആമസോൺ വിതരണക്കാരൻ വാതിൽപ്പടിയിൽ വെച്ചിട്ടുപോയ പൊതി വീട്ടുടമസ്ഥൻ പുറത്തിറങ്ങും മുെമ്പ സ്ലത്തെത്തിയ 'കള്ളൻ' കവർന്നു. 'കള്ളനെ' കണ്ടെത്താൻ സി.സി.ടി.വി പരിശോധിച്ചപ്പോൾ കണ്ട ദൃശ്യങ്ങൾ എല്ലാവരെയും ഞെട്ടിച്ചു, ഒരു കരടിയായിരുന്നു ആ കള്ളൻ.
അമേരിക്കയിലെ കണക്റ്റികട്ടിലാണ് സംഭവം. ആമസോണിൽ ഒാർഡർ ചെയ്ത ടോയിലറ്റ് പേപ്പറുകൾ വീട്ടിലെത്തിയപ്പോൾ വീട്ടുടമസ്ഥക്ക് വിവരം കിട്ടിയിരുന്നു. വാതിൽപടിയിൽ വെച്ചിട്ട് പോകാൻ അവർ നിർദേശം നൽകുകയും ചെയ്തു. അഞ്ചു മിനിറ്റിനകം അതെടുക്കാൻ വന്ന വീട്ടുടമസ്ഥക്ക് പാക്കറ്റ് അവിടെ കാണാനായില്ല. അങ്ങനെയാണ് അവർ സി.സി.ടി.വി പരിശോധിക്കുന്നത്.
ടോയ്ലറ്റ് പേപ്പർ മോഷ്ടിച്ച് കടന്നുകളയുന്ന 'കള്ളക്കരടി'യുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
വിഡിയോ:
Next Story

