Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മങ്കിപോക്സ്: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
text_fieldsbookmark_border
വാഷിങ്ടൺ: മങ്കിപോക്സിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ഡബ്യു.എച്ച്.ഒ നൽകുന്ന ഏറ്റവും വലിയ മുന്നറിയിപ്പാണിത്. ലോകത്ത് ഇതുവരെ 72 രാജ്യങ്ങളിൽ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്.
70 ശതമാനം രോഗികളും യുറോപ്യൻ രാജ്യങ്ങളിലാണ്. മങ്കിപോക്സിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗം ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.
നേരത്തെ ഇന്ത്യയിലും മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ മൂന്ന് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
Next Story

