Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെക്സസില്‍ പൊലീസുകാരെ വെടിവെച്ച് കൊന്ന് 23കാരൻ ആത്മഹത്യ ചെയ്തു
text_fieldsbookmark_border
മക്കാലന് (ടെക്സസ്): കുടുംബകലഹത്തെതുടർന്ന് സ്ഥലത്തെത്തിയ രണ്ടുപൊലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ 23കാരൻ സ്വയം വെടിവെച്ച് മരിച്ചു. ശനിയാഴ്ച ടെക്സസിലെ മക്കാലനിലാണ് സംഭവം.
കുടുംബകലഹം നടക്കുന്നെന്ന വിവരത്തെതുടർന്നാണ് പൊലീസുകാർ പ്രതി ഓഡണ്‍ കമറില്ലെയുടെ വീട്ടിലെത്തിയത്. പൊലീസിനെ കണ്ടതോടെ ഓഡണ്‍ പൊടുന്നനെ അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ മറ്റുപൊലീസുകാർ വെടിയേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ പ്രതിയോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും സ്വയം നിറയൊഴിച്ച് ഓഡണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് ചീഫ് വിക്ടര്‍ റോഡ്രിഗ്രസ് പറഞ്ഞു.
ജഗാര്സ ജൂണിയര്‍ (45), ഇസ്മായില്‍ ചാന്‍സ് (39) എന്നീ പൊലീസുകാരാണ് വെടിയേറ്റ് മരിച്ചത്.
പ്രതി നേരത്തേ ചില കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.
Next Story
